ജിഹാദികളുടെ പാസ്‌പോര്‍ട്ട് തടയുവാന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു

ലണ്ടന്‍: കൂടുതല്‍ ആളുകള്‍ സിറിയയിലേക്കും ഇറാക്കിലേക്കും വിശുദ്ധയുദ്ധത്തിനായി പോകുന്നത് തടയുവാന്‍ ബ്രിട്ടണ്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ജിഹാദിനായി പോകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുവാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള പുതിയ തീരുമാനം. ഇതിനായുള്ള പുതിയ നിയമനിര്‍മാണം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ജിഹാദിനായി ബ്രിട്ടണു വെളിയില്‍ പോയവര്‍ക്ക് പിന്നീട് രാജ്യത്ത് മടങ്ങിയെത്തുന്നതിനും ഇനി മുതല്‍ വിലക്കുണ്ടാകും. നോണ്‍ ഫ്‌ളൈയിംഗ് ലിസ്റ്റില്‍ ഇത്തരക്കാരെ ഉള്‍പ്പെടുത്തുവാനാണ് പുതിയ തീരുമാനം. ഇതു മൂലം ഒരിക്കല്‍ രാജ്യത്തിന് പുറത്തേക്ക് ജിഹാദിനായി പോയാല്‍ മാനസാന്തരമുണ്ടാകുന്ന സമയത്ത് തിരികെ വരാം എന്ന മോഹം നടക്കില്ലെന്ന് ചുരക്കും.

Top