ജി.എസ്.ടി ചെറുകിട കച്ചവടക്കാര്‍ക്ക് പ്രതികൂലം: പി. ചിദംബരം

ചെന്നൈ: ജി.എസ്.ടി ചെറുകിട ഇടത്തരം കച്ചവടക്കാരെ ബാധിക്കുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന പി. ചിദംബരം ജി.എസ്.ടി നടപ്പിലാക്കുന്നതിനായി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ ജി.എസ്.ടി നയങ്ങളെ എതിര്‍ത്ത ബിജെപിയാണ് ഇപ്പോള്‍ ജി.എസ്.ടി നടപ്പിലാക്കുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു.

യു.പി.എ സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയിലല്ല ജി.എസ്.ടി നടപ്പിലാക്കുന്നതെന്നും ഇപ്പോഴുള്ള ഈ നികുതി സമ്പ്രദായം വിലക്കയറ്റത്തിന് കാരണമാകുമെന്നും ചെറുകിട കച്ചവടക്കാരെ അത് സാരമായി ബാധിക്കുമെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

Top