തിരുവനന്തപുരം: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30-ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തിക്കും. കാര്‍ത്തികേയന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലും നിയമസഭയിലും കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.