ജി.കെ വാസന്റെ പാര്‍ട്ടി പതാക പുറത്തിറക്കി

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ജി.കെ വാസന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയുടെ പതാക പുറത്തിറക്കി. പാര്‍ട്ടിയുടെ പേര് ഈമാസം 28 ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നെയില്‍ നടന്ന ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. ജി.കെ വാസന്റെ പിതാവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജി.കെ മൂപ്പനാരുടേയും, ആദ്യകാല കോണ്‍ഗ്രസ് നേതാവായ കാമരാജിന്റേയും ചിത്രങ്ങളുള്ള ത്രിവര്‍ണപതാകയാണ് പുറത്തിറക്കിയത്.

Top