ന്യൂഡല്‍ഹി: ജര്‍മ്മനിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിംഗ്, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും.
ആഗോള ഭീകരത ഉള്‍പ്പെടെ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ നാല് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ജര്‍മ്മനിയിലെത്തുന്നത്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.