ജീവപര്യന്തം തടവിലുള്ള 80 കാരനു വിവാഹ അനുമതി; വധു 26കാരി

കാലിഫോര്‍ണിയ: യുഎസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാള്‍സ് മാന്‍സനു വിവാഹ അനുമതി. ജയിലില്‍ തന്നെ സന്ദര്‍ശിക്കുന്ന കാലിഫോര്‍ണിയ സ്വദേശിനിയായ 26 വയസുകാരിയെ വിവാഹം ചെയ്യാനുള്ള അനുവദിക്കണമെന്ന 80 വയസുകാരന്‍ മാന്‍സന്റെ അഭ്യര്‍ഥനയാണ് ജയില്‍ അധികൃതര്‍ അനുവദിച്ചത്.

1969 ല്‍ ലോസ് ആഞ്ചലസില്‍ സിനിമ താരം ഷാരോണ്‍ ടെയ്റ്റ് അടക്കം ഏഴു പേരെ കൊല ചെയ്ത കുറ്റത്തിനാണ് മാന്‍സന്‍ ജയിലിലായത്. ആദ്യം തൂക്കുകയറിനു വിധിക്കപ്പെട്ട മാന്‍സന്റെ ശിക്ഷ 1972 ല്‍ കാലിഫോര്‍ണിയ കോടതി ജീവപര്യന്തമാക്കി. 2012 ല്‍ പരോളിലിറങ്ങിയ മാന്‍സനു അടുത്ത പരോള്‍ ലഭിക്കണമെങ്കില്‍ 13 വര്‍ഷം കാത്തിരിക്കണം.

Top