ജീവിതത്തിലും സാവിത്രിയായി കീര്‍ത്തി സുരേഷ് ; സംശയത്തോടെ ആരാധകര്‍

kirthy-suresh

സാവിത്രിയുടെ കഥ പറയുന്ന മഹാനദിയിലൂടെ സാവിത്രിയായി എത്തുകയാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ ജീവിതത്തിലും കീര്‍ത്തി സാവിത്രിയെ അനുകരിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തുന്നത്. നടി സാവിത്രിയുടെ കഥ പറയുന്ന മഹാനദിയുടെ സെറ്റിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയതാണ് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് കാരണമായിരിക്കുന്നത്.

തന്റെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം നല്‍കുന്ന പതിവ് സാവിത്രിക്കുണ്ടായിരുന്നു. ഇതാണോ കീര്‍ത്തിയും പിന്തുടരുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനദിയില്‍ കാതല്‍ മന്നന്‍ ജെമിനി ഗണേശനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ്.
തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വൈജയന്തി മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ദെവരകോണ്ട, ശാലിനി പാണ്ഡെ, പ്രകാശ് രാജ് ,സാമന്ത എന്നിവരാണ് മഹാനദിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top