ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ ബീഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

പാട്‌ന: ബീഹാറില്‍ ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണര്‍ കേസരീനാഥ് തൃപാഠിയെ സന്ദര്‍ശിച്ചു. അദ്ദേഹം മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചു. 130 എംഎല്‍എമാരുമായാണ് നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. ഉടന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് നിതീഷ് ഗവര്‍ണറോടാവശ്യപ്പെട്ടു. ശരത് യാദവും ലാലു പ്രസാദ് യാദവും നിതീഷിനൊപ്പമുണ്ടായുന്നു.

Top