ജെയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക് ജനുവരി 23 ന്

ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യ്ത് ഫഹദ് ഫാസില്‍ നായകനാകുന്ന മറിയംമുക്ക് ജനുവരി 23 ന് തിയേറ്ററുകളിലെത്തും. നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയകഥയാണ് മറിയംമുക്ക് പറയുന്നത്.

മനോജ് കെ ജയന്‍, ത്യാഗരാജന്‍, പ്രതാപ് പോത്തന്‍, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പുതുമുഖമായ സന അല്‍താഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയില്‍ ഫെലിക്‌സ് എന്ന മത്സ്യതൊഴിലാളിയായാണ് ഫഹദ് എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്‍ജെ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. എകെ സബീര്‍ ആണ് സിനിമയുടെ നിര്‍മാതാവ്.

Top