പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍ക്ക് പരിക്ക്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെയാണ് ഫോക്‌നര്‍ക്ക് പരിക്കേറ്റത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പരിക്ക് താരത്തിന്റെ ലോകകപ്പ് നഷ്ടപ്പെടുത്തിയേക്കും.
വാലറ്റത്ത് ഓസീസ് പ്രതീക്ഷയായ ഫോക്‌നര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 24 പന്തില്‍ പുറത്താകാതെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഫൈനലില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പേശിവലിവിനെ തുടര്‍ന്ന് ഫോക്‌നര്‍ ഗ്രൗണ്ട് വിട്ടത്.
ഫോക്‌നര്‍ പുറത്തായാല്‍ മിച്ചല്‍ മാര്‍ഷ്, മോസസ് ഹെന്‍ഡ്രിക്‌സ് എന്നിവരില്‍ ആരെങ്കിലും ടീമിലെത്തിയേക്കും. പരിക്കിന്റെ വിവരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 14ന് ഉദ്ഘാടന ദിവസം ഇംഗ്ലണ്ടനെതിരേയാണ് ഓസീസിന്റെ ആദ്യ മത്സരം. മെല്‍ബണിലാണ് മത്സരം നടക്കുക.