ജേക്കബ് തോമസിന്റെ സ്ഥലം മാറ്റത്തിന് പിന്നില്‍ ഫ്‌ളാറ്റ് ലോബികളെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ സ്ഥലം മാറ്റിയത് ഫ്‌ളാറ്റ് ലോബികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഫ്‌ളാറ്റുടമകളുടെ സംഘടന പിരിച്ചെടുത്ത കോടികളുടെ ഇടപാടാണ് ഇതിന് പിന്നില്‍ നടന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുമാണ് ഇതിനു പിന്നിലെന്നും വിഎസ് ആരോപിച്ചു.

ആയിരക്കണക്കിനാളുകളുടെ ജീവന്‍ വെച്ചുള്ള ഇടപാടാണ് അണിയറയില്‍ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top