തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. അച്ചടക്കത്തിന്റെ വാളോങ്ങി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ലെന്ന് വി എസ് പറഞ്ഞു.
അഴിമതിക്കെതിരെ പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമല്ല. അഴിമതിക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് അഴിമതി പുറത്തു കൊണ്ടുവരുന്നതിനെതിരെയുള്ള ഭീഷണിയാണ്. വിജയശങ്കര്‍ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസ് പരിശോധിച്ചാല്‍ ഇത് സര്‍ക്കാരിന് വ്യക്തമാകുമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.