ഡെട്രോയിറ്റ്: കാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 110 മില്യണ്‍ ( 700 കോടി) ഡോളര്‍ പിഴ. അമേരിക്കന്‍ കോടതിയാണ് കമ്പനിക്ക് പിഴ വിധിച്ചത്.
കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതിയിലാണ് കോടതിയുടെ വിധി..
നാല് ദശാബ്ദക്കാലമായി താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറും ഷവര്‍ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാന്‍സര്‍ പിടിപെടുന്നതെന്നും ഇവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.
ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകള്‍ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ കോടതി വിധിച്ചിരുന്നു.