ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പുറത്തുപോകുമെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈയ്യും പിടിച്ചായിരിക്കുമെന്നും ഉമ്മന്‍ചാണ്ടിയെ പലഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളത് ജോര്‍ജാണെന്നും കോടിയേരി പറഞ്ഞു.

ജോര്‍ജ് പുറത്തായാല്‍ ഉമ്മന്‍ചാണ്ടിയും പുറത്താകും എന്നതില്‍ സംശയം വേണ്ട. അതിനാലാണ് പി സി ജോര്‍ജിനെ പുറത്താക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി സമവായ ശ്രമം നടത്തുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Top