തിരുവനന്തപുരം: പി.സി ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാനും തയ്യാറെന്ന് കെ.എം മാണി. പി.സി ജോര്‍ജ് എത്ര പ്രകോപിപ്പിച്ചാലും പുറത്താക്കില്ല. സഹിച്ചും ക്ഷമിച്ചും ജോര്‍ജിനെ പാര്‍ട്ടിയില്‍ ഒപ്പം കൊണ്ടുപോകും. തെറ്റിപ്പോയ ഒരു കുഞ്ഞാടിനുവേണ്ടി മറ്റുള്ളവയെ ത്യജിക്കുന്നതാണ് പാരമ്പര്യമെന്നും മാണി പറഞ്ഞു.