തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ കത്ത് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. ജോര്‍ജിന്റെ കത്ത് പരിഗണിക്കത്തക്ക പ്രാധാന്യമുള്ളതല്ലെന്നും എല്ലാം പലപ്പോഴായി ചര്‍ച്ചക്ക് വന്നവയാണെന്നും തങ്കച്ചന് പറഞ്ഞു. കോവളത്തു നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദേഹം.
സരിത ആളുകളെ പേടിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഓരോദിവസവും പുതിയ ആരോപണങ്ങളാണെന്നും സമരങ്ങളെല്ലാം പൊളിഞ്ഞ എല്‍ഡിഎഫ് സരിതയെ ആശ്രയിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും ജനങ്ങളിലെത്തിക്കാന്‍ മേഖലാ ജാഥകളും നിയമസഭാതലത്തില്‍ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. ഭവനസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും തങ്കച്ചന് പറഞ്ഞു.