ജോലിസ്ഥലത്തെ ദേഹ പരിശോധന: റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാര്‍

കൊച്ചി : പ്രത്യേക സാമ്പത്തിക മേഖലയില്‍ വനിതാ ജീവനക്കാരുടെ വസ്ത്രം ഊരി ദേഹപരിശോധന നടത്തിയെന്ന സംഭവത്തിലെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ജീവനക്കാരികള്‍. വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഇരകളായ തങ്ങളുടെ മൊഴിയെടുക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതുകൊണ്ടു തന്നെ സെസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

ഉപയോഗിച്ച നാപ്കിന്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്താന്‍ വനിതാ ജീവനക്കാരുടെ വസ്ത്രം ഊരി ദേഹപരിശോധന നടത്തി എന്നതായിരുന്നു ജീവനക്കാരികളുടെ പരാതി. എന്നാല്‍, സംഭവം നടന്നതാണോ എന്നതില്‍ വ്യക്തമല്ലെന്നാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്ന് പേരെ കിഴഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Top