ജോലി പോയി ; 400 മലയാളി നഴ്‌സുമാര്‍ മടങ്ങുന്നു

കൊച്ചി : റിക്രൂട്ടിംഗ് ഏജന്‍സിയുടെ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍. 400 പേര്‍ മലയാളി നഴ്‌സുമാരാണ്. 80 പേര്‍ നാല് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. എട്ട് മുതല്‍ 12 ലക്ഷം വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയാണ് നഴ്‌സുമാര്‍ കുവൈത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എജന്‍സി മുഖേനയാണ് റിക്രൂട്ടിംഗ് നടന്നത്.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കരാര്‍ എടുത്തിരിക്കുന്നത് അല്‍ഇസ എന്ന കുവൈത്തിലെ സ്വകാര്യ എജന്‍സിയാണ്. നിലവില്‍ അല്‍ഇസയും കുവൈത്ത് ആരോഗ്യമന്ത്രാലയവും തമ്മിലുള്ള കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. .കുവൈത്ത് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന യോഗ്യതാപരീക്ഷകള്‍ പാസായതിന് ശേഷം ജോലിയില്‍ പ്രവേശിച്ചവരാണ് എല്ലാവരും. കരാര്‍ നഷ്ടപ്പെട്ടതോടെ നഴ്‌സുമാരെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അല്‍ഇസ.

Top