തിരുവനന്തപുരം: സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരുള്ള കാര്യം പുറത്ത് വരാതിരിക്കാന്‍ മാണി ഇടപെട്ടെന്നും ഇതിനായി മാണി സരിതയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും പി.സി ജോര്‍ജ്. രഹസ്യമായി മാവേലിക്കരയിലെത്തി ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ വച്ചാണ് മാണി സരിതയുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മാണിയ്‌ക്കെതിരായ കത്ത് മുഖ്യ മന്ത്രിക്ക് പുറമെ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കും. എന്നാല്‍ പൂര്‍ണമായ കത്തല്ല നല്‍കുന്നത്. പൂര്‍ണമായ കത്ത് പിന്നീട് നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എംഎല്‍എ സ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്ഥാനം പേക്ഷിക്കാന്‍ പറയാന്‍ മാണിയ്ക്ക് ഒരു അധികാരവുമില്ല. തന്നെ തെരഞ്ഞെടുത്തത് പൊതുജനമാണെന്നും അദ്ദേഹം പറഞ്ഞു. മാണിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും മാണിയക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മാണി കോഴ വാങ്ങിയ വിവരം എല്ലാവര്‍ക്കുമറിയാം ഇത്രയും പണം വാങ്ങിയത് പണത്തിന് മീതെ കിടക്കാനാണോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. രണ്ടില ചിഹ്നം തനിയ്ക്ക് അവകാശപ്പെട്ടതാണെന്നും ജോര്‍ജ് കുട്ടിച്ചേര്‍ത്തു.