ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ താന്‍ നിരപരാധിയാണെന്നും തന്നെ പ്രസിഡന്റായി തിരിച്ചെടുക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
ഐ.പി.എല്‍. ഒത്തു കളിയെക്കുറിച്ചന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് ശ്രീനിവാസന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ബി.സി.സി.ഐയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. അതിനിടെ എന്‍. ശ്രീനിവാസനെ ന്യായികരിച്ച് ബി.സി.സി.ഐയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒത്തുകളിക്കേസില്‍ കുറ്റക്കാരായ താരങ്ങളെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ. അറിയിച്ചു.
കളിക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. തെറ്റുചെയ്ത കളിക്കാരനെ ശ്രീനിവാസന്‍ വാക്കാല്‍ കര്‍ശനമായി താക്കീത് ചെയ്തുവെന്ന് ബി.സി.സി.ഐ. അറിയിച്ചു.