ബീഫ് കഴിക്കുന്നത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? ബിജെപിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: രാജ്യത്ത് ബീഫ് വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. താന്‍ ബീഫ് കഴിക്കുമെന്നും താന്‍ എന്താണ് കഴിക്കേണ്ടതെന്ന് താന്‍ തീരുമാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

താനിതു വരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ ഇന്നു മുതല്‍ താന്‍ ബീഫ് കഴിച്ചു തുടങ്ങും. അതിലെന്താണ് പ്രശ്‌നമെന്നും സിദ്ധരാമയ്യ ചോദിച്ചു. നിങ്ങളാരാണ് എന്നെ ചോദ്യം ചെയ്യാനെന്നും അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മന്ത്രിമാരും അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

Top