ടാറ്റയുടെ ഹെക്‌സ കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു

ക്രോസ് ഓവര്‍ കണ്‍സപ്റ്റ് വാഹനം ഹെക്‌സ ടാറ്റാ മോട്ടോഴ്‌സ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. ടാറ്റയുടെ ആര്യ വാഹനത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ക്രോസ് ഓവറാണ് ഹെക്‌സ. എന്നാല്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ക്രോസ് ഓവര്‍ വാഹനമെന്നാണ് ടാറ്റാ മോട്ടോഴ്‌സ് അവകാശപ്പെടുന്നതെങ്കിലും എം പി വി രൂപഭാവങ്ങളില്‍നിന്ന് മോചനംനേടാന്‍ ഹെക്‌സയ്ക്ക് കഴിഞ്ഞിട്ടില്ല.

ബോണറ്റ്, ഫ്രണ്ട് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, മസ്‌ക്കുലര്‍ രൂപഭംഗിയുള്ള ബമ്പര്‍, ഫോഗ് ലാമ്പ്, ഹൊറിസോണ്ടല്‍ ടെയില്‍ ലാമ്പുകള്‍, ടെയില്‍ ലാമ്പുകളെ ബന്ധിപ്പിച്ച് വാഹനത്തിന്റെ വശങ്ങളിലേക്ക് നീളുന്ന ക്രോം സ്ട്രിപ്പ്, ഇരട്ട പുകക്കുഴലുകള്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ടച്ച് സ്‌ക്രീന്‍, ക്ലൈമെറ്റ് കണ്‍ട്രോള്‍, ഓഡിയോ, ബ്ലൂടൂത്ത് കണ്‍ട്രോളുകള്‍ സമന്വയിപ്പിച്ച സ്റ്റിയറിങ് വീല്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. ആറുപേര്‍ക്ക് യാത്രചെയ്യാം.

Top