ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ നിടുവാലൂര്‍ ചേരന്‍കുന്നില്‍ ടിപ്പര്‍ലോറി പെട്ടിക്കടയിലേക്കു ഇടിച്ചുകയറി ഏഴുപേര്‍ക്ക് പരിക്ക്. ചേരന്‍കുന്ന് സ്വദേശികളായ വി.കെ നാരായണന്‍ ( 60), പി.എ. മൊയ്തീന്‍ (60), പി. മാമു (65), ജേക്കബ് (51), ബിജുതോമസ് (40), ടി.വി വര്‍ഗീസ് (63), കൊട്ടൂര്‍വയലിലെ കെ. കുമാരന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഏഴോടെയായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പെട്ടിക്കടയും വെയിറ്റിംഗ്‌ഷെഡും ഇടിച്ചുതകര്‍ത്ത് സമീപത്തെ റബര്‍തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പെട്ടിക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കുന്നവരാണ് പരിക്കേറ്റവരെല്ലാം. വെയിറ്റിംഗ് ഷെഡില്‍ ആളില്ലാതിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.