കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി.ഒ സൂരജിനെതിരെ കേസെടുത്തിരിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ആരെയും പ്രതിക്കൂട്ടിലാക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാര്‍ എത്ര ഉന്നതരാണെങ്കിലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നതിനുള്ള തെളിവാണിത്. ലീഗിനോ പൊതുമരാമത്ത് മന്ത്രി വി.കെഇബ്രാഹിംകുഞ്ഞിനോ ഇക്കാര്യത്തില്‍ യാതൊരു ബന്ധവുമില്ലെന്നും സൂരജിനെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.