ടി.ഒ സൂരജിനെ അനുകൂലിച്ച് കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. മാന്യന്‍മാരുടെ മുഖം മൂടി അഴിയുമെന്ന് സൂരജ് പറയുന്നത് ശരിയാണെന്നും രണ്ട് വ്യക്തികളുടെ പേരുകള്‍ തന്റെ കൈയിലുണ്ടെന്നും താനത് നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Top