പാലക്കാട്: പൊതുമരാമത്തുവകുപ്പ് സെക്രട്ടറി സൂരജിനെ വ്യക്തിപരമായി അറിയില്ലെന്നെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി കെ.വി. ഇബ്രാഹിം കുഞ്ഞ്. ചുരുങ്ങിയ കാലത്തെ പരിചയം മാത്രമേ താനും സൂരജുമായുള്ളൂവെന്നും മന്ത്രി പറഞ്ഞു.പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരടക്കം സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള എല്ലാവരും നിഷ്‌കളങ്കരാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ടി.ഒ.സൂരജിന്റെ അവിഹിതസ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂര്‍ണമായി വെളിപ്പെടുത്താനായിട്ടില്ല. ക്രമക്കേട് നടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നടപടി.