കൊച്ചി: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ടി.ഒ സൂരജിനെതിരായ നടപടി സ്വാഗതാര്‍ഹമാണെന്നും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്നുള്ളവരെ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും സുധീരന്‍ പറഞ്ഞു.