ടി.ഒ സൂരജുമായി ലീഗിന് യൊതൊരു ബന്ധവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജുമായി മുസ്ലീം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അഴിമതിയാരോപണം മുസ്ലീം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറകണാകുളത്ത് യുഎഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ടി.ഒ സൂരജുമായി ലീഗിന് ബന്ധമില്ലെന്നും ആരോപണങ്ങള്‍ ലീഗിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞത്. സൂരജ് എന്നല്ല, അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരുമായും ലീഗിന് ബന്ധമില്ലെന്നും ലീഗിന് മാനസപുത്രനോ മാനസപുത്രിയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top