ടി.ഒ സൂരജ് ലോകായുക്തയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്

തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ലോകായുക്തയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്. ഫെബ്രുവരി 12ന് ഹാജരാകാനാണ് നിര്‍ദേശം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകായുക്ത ഉത്തരവിട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സസ്‌പെന്‍ഷനിലാണ് ടി.ഒ സൂരജ്.

Top