ബാംഗ്ലൂര്‍: ബിസിസിഐ വൈസ് പ്രസിഡന്റായി ടി.സി മാത്യുവിനെ തിരഞ്ഞെടുത്തു. പശ്ചിമ മേഖലയുടെ പ്രതിനിധിയായിട്ടാണ് ടി.സി മാത്യുവിനെ തിരഞ്ഞെടുത്തത്. പതിനാലിനെതിരെ പതിനാറ് വോട്ടിനാണ് ടി.സി മാത്യു ജയിച്ചത്.
പ്രസിഡന്റായി ജഗ് മോഹന്‍ ഡാല്‍മിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന് പക്ഷത്തിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. നിലവില്‍ കെസിഎ പ്രസിഡന്റാണ് ടിസി മാത്യു.