കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റെങ്കിലും ടീമിന്റെ ആക്രമണോത്സുക ശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഭയരഹിതമായ കളി തുടരുക തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ശാസ്ത്രി പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ബാറ്റ്‌സമാന്‍മാര്‍ അതിസമ്മര്‍ദ്ദത്തില്‍ വീണുപോയതാണ് തോല്‍വിക്ക് കാരണമായത്. ഒരു മികച്ച വിജയംകൊണ്ട് വിജയവഴിയിലേക്ക് തിരിച്ചുവരാവുന്നതേയുള്ളു. ആദ്യ മത്സരത്തില്‍ കളിച്ചശൈലി തന്നെയാകും അടുത്ത മത്സരങ്ങളിലും തുടരുകയെന്നും ശാസ്ത്രി പറഞ്ഞു.
പ്രതിഭാധനരുടെ സംഘമാണിത്. മത്സരശേഷം ഓരോരുത്തരും അവരവരുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ എന്തുകൊണ്ട് ഈ ഷോട്ട് കളിച്ചു, എന്തുകൊണ്ട് ഈ രീതിയില്‍ കളിച്ചില്ല എന്നെല്ലാം അവര്‍ മനസിലാക്കിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കൊഹ്‌ലി അതിവേഗം കാര്യങ്ങള്‍ പഠിക്കുന്നുണ്ട്.
കൂടുതല്‍ കളിക്കുംതോറും കൂടുതല്‍ പഠിക്കും. എല്ലാ മത്സരങ്ങളിലും ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായല്ല കളിക്കുക. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ മിച്ച പ്രകടനമാണ് പുറത്തെടുത്തത്. മറ്റുള്ളവരും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവുശാസ്ത്രി പറഞ്ഞു.