ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മദ്യത്തിനും ആഡംബര ജീവിതത്തിനും വേണ്ടി ടീസ്റ്റ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ടീസ്റ്റയും ഭര്‍ത്താവും ശ്രമിക്കുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ടീസ്റ്റയുടെ മുംബൈയിലെ വസതിയിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. തന്നെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണിതെന്ന് നേരത്തെ ടീസ്റ്റ സെതല്‍വാദ് പ്രതികരിച്ചിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ടീസ്റ്റ സെതല്‍വാദ് വംശഹത്യയുടെ അവശേഷിക്കുന്ന ഇരകളുടെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍, ഇത് കള്ളക്കേസ് ആണെന്ന് ടീസ്റ്റ നിഷേധിച്ചിരുന്നു. ഇതിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാരോപിച്ച് സിബിഐയും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും ഗുലാം മുഹമ്മദ് പെഷിമാമിന്റെയും പേരുകള്‍ എഫ്.ഐ.ആറില്‍ ഉണ്ട്.