യൂനിസ്:ടുണീഷ്യയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മതേതര കക്ഷിയായ നിദ്ദ ടൂണ്‍സിന്റെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രധാനമന്ത്രിയുമായ ബെജി കെയ്ദ് എസ്സെബിക്കും കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ലിക് സ്ഥാനാര്‍ത്ഥിയും ഇടക്കാല പ്രസിഡന്റുമായ മോണ്‍സെഫ് മര്സൂഖിക്കുമാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം.അതേസമയം എസ്സെബിക്കാണ് കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. ടുണീഷ്യയില്‍ പ്രബലമായ ഇടതുപക്ഷ പാര്‍ടികളുടേയും ട്രേഡ് യൂണിയനുകളുടേയും പിന്തുണ എസ്സെബിക്കാണ്. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലാത്ത ഇസ്ലാമിസ്റ്റ് പാര്‍ടിയായ അന്നഹദയുടെ പിന്തുണ മര്സൂഖിക്കാണ്.27 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കും നേടാന്‍ കഴിയാതെ വന്നാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളും. ഡിസംബര്‍ 28ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടും.