ടെക്‌നോളജി ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ലോക വ്യാപാര സംഘടന

ബെര്‍ലിന്‍: ടെക്‌നോളജി ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ 49 രാജ്യങ്ങള്‍ കരാറിലെത്തിയെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യൂ.ടി.ഒ) വ്യക്തമാക്കി. ഡബ്ല്യൂ.ടി.ഒയുടെ മദ്ധ്യസ്ഥതയില്‍ ലോക സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ് ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ധാരണയിലെത്തിയത്.

ജി.പി.എസ് നാവിഗേഷന്‍ ഉത്പന്നങ്ങള്‍, മെഡിക്കല്‍ സ്‌കാനറുകള്‍, പുത്തന്‍ തലമുറ സെമികണ്ടക്ടറുകള്‍ തുടങ്ങി 200ഓളം ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇളവു ചെയ്യാനാണ് രാജ്യങ്ങളുടെ തീരുമാനം.

കരാറിനെ സുപ്രധാന നാഴികക്കല്ലാണെന്നു വിശേഷിപ്പിച്ച ഡബ്ല്യൂ.ടി.ഒ അദ്ധ്യക്ഷന്‍ റോബര്‍ട്ട് അസേവേഡോ 1.3 ട്രില്യണ്‍ ഡോളറിെന്റ വാര്‍ഷിക വ്യാപാരം നടക്കുന്ന ഉത്പന്നങ്ങളാണിവയെന്നും സൂചിപ്പിച്ചു.

Top