കൊച്ചി: വിജിലന്‍സ് നടപടി സ്റ്റേ ചെയ്യണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അപ്പീല്‍ കോടതി തള്ളി. ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പരഞ്ഞു. കേസില്‍ ആരെ പ്രതി ചേര്‍ക്കണമെന്ന ആവശ്യം അന്വേഷണത്തിലൂടെ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
തന്നെ പ്രതി ചേര്‍ത്ത കേസില്‍ തനിക്കെതിരെയുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്യണമെന്ന ചെന്നിത്തലയുടെ ആവശ്യത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. ആവശ്യം പിന്നീട് പരിഗണിക്കും.