ടൈറ്റാനിയം അഴിമതി: ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും

കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

മന്ത്രിയാവുന്നതിന് മുമ്പാണ് തനിക്കെതിരായി ഹര്‍ജി വന്നത്. മന്ത്രിസഭ തീരുമാനമെടുക്കുമ്പോള്‍ താന്‍ എംപിയോ എംഎല്‍എയോ അല്ല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിനു ശേഷമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം പോലും ഏറ്റെടുത്തത്. കെപിസിസി അധ്യക്ഷനായിരുന്ന ഒമ്പതു വര്‍ഷവും ഭരണത്തിന്റെ ദൈനം ദിന കാര്യങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു.

Top