ടൊയോട്ട കാമ്രി ഹൈബ്രിഡിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകരണം

ഇക്കഴിഞ്ഞ മാസം വിപണിയിലെത്തിയ ടൊയോട്ടയുടെ പുതിയ കാമ്രി ഹൈബ്രിഡിന് വിപണിയില്‍ മികച്ച സ്വീകരണം. വിപണിയിലെത്തി 50 ദിവസം പിന്നിടുമ്പോള്‍ 280 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്.

2014ല്‍ ആകെ 720 കാറുകള്‍ വിറ്റഴിച്ച ടൊയോട്ട കാമ്രിക്ക് ഇത് റിക്കോര്‍ഡ് മുന്നേറ്റമാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏക ഹൈബ്രിഡ് കാറാണ് ടൊയോട്ട കാമ്രി.

ഇതിനു പുറമേ 125 ഓര്‍ഡറുകളും കാമ്രിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് കാര്‍ വിപണിയില്‍ ടൊയോട്ടയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് കാമ്രി ഹൈബ്രിഡിന് ലഭിക്കുന്ന ഈ സ്വീകരണം.

കോഴിക്കോട്, പൂനെ, കോയമ്പത്തൂര്‍, അഹമ്മദാബാദ്, തുടങ്ങിയ ടയര്‍-2 നഗരങ്ങളില്‍ നിന്ന് കാമ്രി ഹൈബ്രിഡിന് ഏറെ ആവശ്യക്കാരുണ്ട്.

ഭാവിയുടെ സാങ്കേതികതയായി കണക്കാപ്പെടുന്ന ഹൈബ്രിഡ് ടെക്‌നോളജി മാലിന്യ വിമുക്ത ലോകത്തിലേക്കുള്ള ശക്തമായ ഒരു ചുവടുവെപ്പാണ്.

15 വര്‍ഷമായി ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്ന ടൊയോട്ടയുടെ ഏഴു ദശലക്ഷം ഹൈബ്രിഡ് കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

Top