ട്രാഫിക് നിയമലംഘനം: 3 ലക്ഷം പേര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: അപകടങ്ങളും മറ്റു ഗതാഗത പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ട്രാഫിക് നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കേരള പൊലീസ് ശക്തമാക്കി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 297335 പേര്‍ക്കെത നടപടി സ്വീകരിച്ചു. നാലുകോടി ഒന്‍പതു ലക്ഷത്തില്‍പ്പരം രൂപ ഇതിന്റെ ഭാഗമായി പിഴ ഈടാക്കി. മദ്യപിച്ച് വാഹനമോടിച്ചതിനെതിരേ 13746 പേര്‍ക്കെതിരേയും അമിതവേഗത്തിന് 17960 പേര്‍ക്കെതിരേയും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് 27547 പേര്‍ക്കെതിരേയും ഹെല്‍മറ്റു ധരിക്കാത്തതിന് 108469 പേര്‍ക്കെതിരേയും നടപടി കൈക്കൊണ്ടു.
തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 2959 പേര്‍ക്കെതിരേയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 5927 പേര്‍ക്കെതിരേയും അമിതഭാരം കയറ്റിയതിന് 9223 പേര്‍ക്കെതിരേയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 5444 പേര്‍ക്കെതിരേയും നടപടി എടുത്തു.
ഗതാഗത തടസ്സമുണ്ടാക്കും വിധം പാര്‍ക്ക് ചെയ്തതിന് 20234 പേരില്‍ നിന്നു പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 1598 പേര്‍ക്കെതിരേയും യൂനിഫോം ധരിക്കാത്തതിന് 31360 പേര്‍ക്കെതിരേയും മഞ്ഞവര മുറിച്ചുകടന്നതിന് 1794 പേര്‍ക്കെതിരേയും ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5111 പേര്‍ക്കെതിരേയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1556 പേര്‍ക്കെതിരേയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 58153 പേര്‍ക്കെതിരേയുമാണ് നടപടി എടുത്തത്.

Top