ഡല്‍ഹി : ട്രോളിംഗ് നിരോധനത്തിന്റെ ചുവട് പിടിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയപരമായ നേട്ടമാണ് ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. ഇപ്പോഴും യുപിഎ സര്‍ക്കാരിന്റെ സമയത്തുണ്ടായിരുന്ന അതേ നടപടിക്രമങ്ങള്‍ തന്നെയാണ് തുടരുന്നത്. 12 നോട്ടിക്കല്‍ മൈലിനപ്പുറം കടന്നു മത്സ്യബന്ധനം നടത്താന്‍ പരമ്പരാഗത മത്സ്യതൊഴിലാളികളെ അനുവദിക്കണമെന്ന ആവശ്യം കണക്കിലെടുക്കുമെന്നും, ഇതു നടപ്പിലാക്കുന്നതിന് വേണ്ടി മറ്റു സംസ്ഥാനങ്ങളുടെയും അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.