തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാകുമന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശന് പറഞ്ഞു. തിയേറ്ററുടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. ഗോവയാണ് ഈ ഹൊറര്‍ കോമഡി ചിത്രത്തിന്റെ പശ്ചാത്തലം. ആമേന്‍ ഫിലിം മൊണാസ്ട്രിയും ആഗസ്ത് സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. തമിഴ് നടന് ആര്യ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനൊപ്പം സഹനിര്‍മ്മാതാവ് കൂടിയാണ്.