ന്യൂഡല്‍ഹി: അതിശൈത്യം തുടരുന്ന ഡല്‍ഹിയില്‍ വിമാന, ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ താറുമാറായി. കനത്ത മൂടല്‍ മഞ്ഞുമൂലം ഇന്ന് 16 വിമാനങ്ങളാണ് റദ്ദാക്കിയത്. 64 വിമാനങ്ങള്‍ വൈകി. ഡല്‍ഹിയിലേക്ക് വരേണ്ടിയിരുന്നതും ഇവിടെ നിന്നും പുറപ്പെടേണ്ടതുമായ 100 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുകയാണ്.
ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ 4.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഞായറാഴ്ചയാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലായയ 2.6 ഡിഗ്രിയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
ജമ്മു കാശ്മീരും അതിശൈത്യത്തിന്റെ പിടിയിലാണ്. കാശ്മീറിന്റെ വിവിധ ഭാഗങ്ങളിലെ താപനില ഫ്രീസിംഗ് പോയിന്റിനും താഴെയാണ്. ശ്രീനഗറില്‍ ഇന്ന് രേഖപ്പെടുത്തിയത് മൈനസ് ഏഴ് ഡിഗ്രി താപനിലയാണ്. രാജ്യത്തെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് കാര്‍ഗിലിലാണ്. കാര്‍ഗിലിലെ ഇന്നത്തെ താപനില മൈനസ് 15.6 ഡിഗ്രിയാണ്.