ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തില്‍ എത്തുമെന്ന് എബിപി സര്‍വേ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 35 സീറ്റ് നേടുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ സര്‍വേ. ബിജെപിക്ക് 29 സീറ്റ് മാത്രമേ ലഭിക്കൂ. തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ താഴേയ്ക്കു പോകുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ആം ആദ്മിക്ക് 37 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 33 ശതമാനം മാത്രമാകും ജനപിന്തുണ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മികച്ച സ്ഥാനാര്‍ത്ഥിയായി 48 ശതമാനം വോട്ടര്‍മാരും കണക്കാക്കുന്നത് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയാണ്. ബേദിയെ പിന്തുണയ്ക്കുന്നത് 42 ശതമാനം മാത്രം പേരാണ്.

Top