ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മന്ത്രിസഭ അധികാരമേറ്റു. ഉച്ചയ്ക്ക 12നു രാംലീല മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് ചൊല്ലിക്കൊടുത്ത സത്യവാചകം കേജ്‌രിവാള്‍ ഏറ്റുചൊല്ലി. കേജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു. മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അസിം അഹമ്മദ് ഖാന്‍ ഭക്ഷ്യപൊതു വിതരണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേജരിവാളിനെ മുഖ്യമന്ത്രിയായി നിയമിച്ചു കൊണ്ട് രാഷ്ട്രപതി വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം അധികാരം ഉപേക്ഷിച്ചതിന്റെ അതേ ദിവസം രാംലീലാ മൈതാനത്ത് ഒരു ലക്ഷത്തിലേറെപേരെ സാക്ഷിനിറുത്തിയാണ് അരവിന്ദ് കെജ് രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉച്ചയ്ക്ക് ശേഷം നാലരയ്ക്ക് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തേക്കും.

മന്ത്രിമാരും വകുപ്പുകളും:

അരവിന്ദ് കെജരിവാള്‍: ആഭ്യന്തരം, ധനകാര്യം, ഊര്‍ജ്ജം

മനീഷ് സിസോദിയ: വിദ്യാഭ്യാസം, പൊതുമരാമത്ത്

ജിതേന്ദ്ര തോമര്‍: നിയമം

അസീം അഹമ്മദ് ഖാന്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ്

സന്ദീപ് കുമാര്‍:വനിത ശിശു ക്ഷേമം

ഗോപാല്‍ റായി: ഗതാഗതം

സത്യന്ദര്‍ കുമാര്‍ ജയിന്‍: വ്യവസായം

Top