ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെറിയ ആളില്ലാവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചു തീവ്രവാദികള്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളാണു ഡല്‍ഹിയെ ആക്രമിക്കാനായി ലക്ഷ്യമിടുന്നതായി ഐബിക്ക് വിവരം ലഭിച്ചത്.
ഇതെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചെറിയ ആളില്ലാ വിമാനങ്ങളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിസിപിമാരോടു പൊലീസ് കമ്മിഷണര്‍ ബി.എസ് ബസി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ചെറിയ വിമാനങ്ങള്‍ പറത്തുന്നതു തടയണമെന്നും പൊലീസിന് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.