ന്യൂഡല്‍ഹി: തലസ്ഥാനത്ത് പീഡന കേസുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിച്ചെന്ന് ഡല്‍ഹി പൊലീസ്. ഒരു ദിവസം ആറു സ്ത്രീകള്‍ ഡല്‍ഹിയില്‍ മാനഭംഗത്തിനിരയാകുന്നുണ്ട്. 12 പീഡനകേസുകള്‍ ദിവസവും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
നവംബര്‍ 30 വരെ 1968 മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1559 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഡല്‍ഹി പെണ്‍കുട്ടി പീഡനത്തിനിരയായ ശേഷം ഇവിടെ മാനഭംഗക്കേസുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തിരുന്നത്.