ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം പൂര്‍ണമായി കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ അള്‍ത്താരയടക്കം പള്ളി പൂര്‍ണമായും കത്തി നശിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പള്ളിക്ക് ആരോ മനപൂര്‍വം തീയിട്ടതായാണെന്ന് വിശ്വാസികള്‍ ആരോപിച്ചു. തീപിടുത്തമുണ്ടായെന്ന വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

Top