ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട. സാകേത്, ദ്വാരക, ജോര്‍ ബാഗ് എന്നിവിടങ്ങളില്‍ മൂന്ന് പുരുഷന്മാരിലും ന്യൂഡല്‍ഹിയിലെ ഒരു 30കാരിയിലുമാണ് എച്ച്1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. രോഗ പ്രതിരോധ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രോഗ പ്രതിരോധ നടപടികള്‍ക്ക് സജ്ജമായിരിക്കണമെന്ന് ജെ.പി.നഡ്ഡ നിര്‍ദ്ദേശിച്ചു.