ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യാന്‍ പള്ളി കത്തിനശിച്ച സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് തിങ്കളാഴ്ച ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്.