ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് തന്ത്രപരമായ പാളിച്ചയാണെന്നു മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഉടനെ തെരഞ്ഞെടുപ്പു നടത്തിയിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.