ഡല്‍ഹിയില്‍ യുവതി കാറില്‍ പീഡനത്തിനിരയായ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ യുവതി കാറിനുള്ളില്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ മാനഭംഗപ്പെടുത്തിയ ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് ടാക്‌സിയില്‍ മടങ്ങുമ്പോഴാണ് യുവതിയെ കാറിനുള്ളില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ യുവതിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനിയം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വണ്ടിയില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

Top